Wednesday 26 November 2014

മെട്രിക് ദിന ശില്പശാല

മെട്രിക് മേളയുടെ മുന്നോടിയായി സ്കൂളില്‍ മെട്രിക് ദിനശില്പശാല നടത്തി.സമയവുമായി ബന്ധപ്പെട്ട  മെട്രിക് ക്ലോക്കുകുള്‍ നിര്‍മിച്ചു.ശില്പശാലയില്‍ കുട്ടികളും രക്ഷിതാക്കളായ സിന്ധുപ്രശാന്ത്,അനുപമ മധു,അധ്യാപികമാരായ കെ.ശോഭ, എം.പി.നളിനി എന്നിവരും  പങ്കെടുത്തു.

മെട്രിക്ദിന ശില്പശാല

ശില്പശാലയില്‍  നിന്ന്..........
മെട്രിക് ക്ലോക്കിനാവശ്യമായ കാര്‍ഡ്ബോഡ് ചാര്‍ട്ട്  മുതലായവ മുറിച്ച്  തയ്യാറാക്കുന്നു
ശില്പശാലയില്‍ നിന്ന്..................
ശില്പശാലയില്‍ക്ലോക്കുകള്‍ നിര്‍മിക്കുന്നു
മെട്രിക് ക്ലോക്ക്
ശില്പശാലയില്‍ തയ്യാറാക്കിയ മെട്രിക് ക്ലോക്കുകള്‍

Monday 24 November 2014

കുഞ്ഞുണ്ണിമാഷിന്റെ പട്ടം എന്ന പാഠഭാഗത്തിന്റെ തുടര്‍പ്രവര്‍ത്തനം

പട്ടം പറപ്പിക്കലില്‍ നിന്ന്
കുഞ്ഞുണ്ണിമാഷിന്റെ പട്ടം എന്ന പാഠഭാഗത്തിന്റെ തുടര്‍ച്ചയായി കുട്ടികള്‍  പട്ടം പറത്തുന്നു.
പട്ടം പറപ്പിക്കലില്‍ നിന്ന്

Saturday 22 November 2014

പാരന്റല്‍ ഓറിയന്റേഷന്‍

എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിലുള്ള പാരന്റല്‍ ഓറിയന്റേഷന്‍ 18.11.2014ന് സ്കൂളില്‍ വെച്ച് നടത്തി.മുന്‍ കൗണ്‍സിലര്‍ ശ്രീ.കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.ഹുസൈന്‍
ആധ്യക്ഷം വഹിച്ചു.

നളിനി ടീച്ചര്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു

ഹെഡ്‌മാസ്റററുടെ ആമുഖപ്രസംഗം

ശ്രീ.കെ.മുഹമ്മദ്കുഞ്ഞിയുടെ ഉദ്ഘാടന ഭാഷണം

ക്ളാസില്‍ നിന്ന്..............................

പാരന്റല്‍ ഓറിയന്റേഷന്‍

ശോഭ ടീച്ചര്‍ ക്ളാസ് എടുക്കുന്നു

Friday 14 November 2014


ശിശുദിനാഘോഷം

‌‍ഞാനോ നീയോ? ..................ഒന്നാം ക്ളാസിലെ ഗ്രീഷ്മയും മുഹമ്മദ് സഫിനാസും
രണ്ടാം ക്ളാസിന്റെ വാശിയേറിയ മത്സരം
മൂന്നാം ക്ളാസിലെ  ഷാരോണും രസ്നയും -മത്സരത്തില്‍ നിന്ന്
ഒന്നാം സ്ഥാനത്തിനായ്...................
രസകരമായ ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ നിന്ന്
ശിശുദിന റാലിയില്‍ നിന്ന്
ശിശുദിനറാലിയില്‍ നിന്ന്.............
ശിശുദിന റാലിയില്‍ നിന്ന്...........
കുട്ടികള്‍ ഫോട്ടോയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

സ്കൂളില്‍ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന അസംബ്ളിയില്‍ ചാച്ചാജിയുടെ ഫോട്ടോയില്‍ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി.ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്ര സി.ഡി.കുട്ടികളെ കേള്‍പ്പിച്ചു.തുടര്‍ന്ന് ശിശുദിന റാലി നടത്തി.ബാലസഭയില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്കായി ബലൂണ്‍ പൊട്ടിക്കല്‍ മത്സരവും നടത്തി.ശിശുദിന മധുരമായി പായസം വിതരണം ചെയ്തു.
കുട്ടികള്‍ ചാച്ചാജിയുടെ ജീവചരിത്ര സി.ഡി.കേള്‍ക്കുന്നു



Wednesday 5 November 2014

ഒന്നാം ക്ളാസിലെ കുട്ടികള്‍ തയ്യാറാക്കിയ പൂക്കള്‍

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ കടലാസ് പൂക്കള്‍ തയ്യാറാക്കുന്നു
കുട്ടികള്‍ തയ്യാറാക്കിയ പൂക്കള്‍

കേരളപ്പിറവി ദിനാഘോഷം ക്വിസ് മത്സരം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ നാലാംതരത്തിലെ അഞ്ജന ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഹെഡ്മാസ്ററര്‍ അനുമോദിച്ചു.

കേരളപ്പിറവി ദിനാഘോഷം

കുട്ടികള്‍ മണ്ണ് കൊണ്ടുണ്ടാക്കിയ കേരളത്തിന്റെ ഭൂപടം
കേരളത്തെ കുറിച്ചുള്ള ചുമര്‍പത്രിക